ആർ ജെ പ്രസാദ്
R J Prasad
വിപിൻ മോഹന്റെ അസിസ്റ്റന്റായി ഛായാഗ്രഹണത്തിൽ തുടക്കം കുറിച്ചുകൊണ്ടാണ് ആർ ജെ പ്രസാദ് സിനിമയിലെത്തുന്നത്. പിന്നീടാണ് സംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്. ആദ്യ ചിത്രം കിന്നാരത്തുമ്പികൾ. അതിനുശേഷം മഞ്ഞുകാല പക്ഷികൾ,എന്ന ചിത്രം സംവിധാനം ചെയ്തു. മലയാള സിനിമാരംഗത്ത് നിന്നും പിന്നീട് നീണ്ട പതിനാലു വർഷം വിട്ടു നിന്ന പ്രസാദ് ഹിന്ദിയിലും ബംഗാളിയിലും നിരവധി ചിത്രങ്ങളുടെ ഛായാഗ്രാഹകനായി മാറി. 14 വർഷങ്ങൾക്ക് ശേഷം ആർ ജെ പ്രസാദിന്റെ മലയാളത്തിലേക്കുള്ള രണ്ടാം വരവിൽ സംവിധാനം ചെയ്ത സിനിമയാണ് 'മാണിക്യം'.