പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ

പച്ചപ്പനംതത്ത പാട്ടു കേട്ടപ്പോ
പാടത്തു തുള്ളാട്ടം
കൈത വരമ്പത്ത് കണ്ണാടിക്കവിളുള്ള
പെണ്ണിനു മയിലാട്ടം (പച്ചപ്പനംതത്ത..)

പുഞ്ചക്കു തേവണ പൂവാലന്മാരും
പാടിയാടണ കൊണ്ടാട്ടം
ചിന്ദൂരം വേണ്ട ലോലാക്കു വേണ്ട
ചിങ്കാരപ്പെണ്ണിനു താളത്തിൽ തുള്ളുവാൻ
ചേങ്ങല വേണ്ട ചെണ്ട വേണ്ട  (പച്ചപ്പനംതത്ത..)

കാവാലം കായലിൽ കേവഞ്ചി തള്ളണ
കേമനാം മാരന്റെ വരവാണു
നല്ലെണ്ണ വേണം താളിയും വേണം
മാരനെക്കാണുവാൻ മാഞ്ചോട്ടിലെത്തുമ്പോൾ
മാലയും വേണം ചേലും വേണം  (പച്ചപ്പനംതത്ത..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pachappaanam Thatha Paattu Kettappo