ഇതെന്തൊരു ലോകം

ഇതെന്തൊരു ലോകം റബ്ബേ
ഇതെന്തൊരു ലോകം ഈശോ
ഇതെന്തൊരു ലോകം ദേവോ
(ഇതെന്തൊരു... )

ആരേലും നല്ലൊരു കാരിയം ചെയ്താല്‍
ഒരുത്തരൊരുത്തരൊരുത്തര്‍ - അത്
പിന്നിലും നിന്നോണ്ടു കുത്തിത്തിരിക്കാന്‍
ഒരുത്തരൊരുത്തരൊരുത്തര്‍
ഹാ ഹാ (ആരേലും..)
(ഇതെന്തൊരു... )

പന്തീരാണ്ടു കാലം പോയാലും
മനുഷ്യരു നന്നാവൂലാ - ചില
മനുഷ്യരു നന്നാകൂലാ (2)
മനുഷ്യനെപ്പോലൊരു അസൂയ പെരുത്തൊരു
ജീവിയുണ്ടോ ഈ ദുനിയാവില്‍

കഷണ്ടി മാറ്റാന്‍ മരുന്നുണ്ടു് - ഈ
കുശുമ്പു മാറ്റാന്‍ മരുന്നില്ല
കഷണ്ടി മാറ്റാന്‍ മരുന്നുണ്ടു് - ഈ
കുശുമ്പു മാറ്റാന്‍ മരുന്നില്ല.... 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ithenthoru lokam

Additional Info

Year: 
1965

അനുബന്ധവർത്തമാനം