തൂമണിദീപമണഞ്ഞു
തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
ഇല്ലാ പൂജാശാലയിൽ ദേവൻ
ഇല്ല വരില്ലിനിയാരും
തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
സുന്ദരിയായൊരു രാവേ
എന്തിനു ചന്ദനധാര (2)
എന്തിനു കവിളിൽ കണ്ണീര്‍ത്തുള്ളികള്‍
എങ്ങോപോയി നിന്‍ ദേവൻ
തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
പണ്ടത്തെക്കഥ പാടിപ്പാടി
പഞ്ചമി വന്നുകഴിഞ്ഞു (2)
വീണുതകര്‍ന്ന കിനാവിന്മുന്നില്‍
ഞാനും നിഴലും മാത്രം
തൂമണിദീപമണഞ്ഞൂ
താമരമാലകരിഞ്ഞൂ
ഒരേയൊരാളിനു കേള്‍ക്കാനായെന്‍
ഓമനവീണ മുറുക്കി (2)
പാടിയതാരും കേള്‍ക്കാതെന്നുടെ
പാടിയതാരും കേള്‍ക്കാതെന്നുടെ
ഗാനം ഗല്‍ഗദമായി
ഗാനം ഗല്‍ഗദമായി
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Thoomanideepamananju
Additional Info
ഗാനശാഖ: