മാനത്തെ യമുന തൻ
മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല്‍
മാടിമാടി വിളിക്കുന്നതാരേ നീ
ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ
വാര്‍മഴവില്ലിനാല്‍ വീണയും മീട്ടി നീ
വാസന്തസന്ധ്യയായ് നിന്നു (2)
കളിവഞ്ചിയേറി കവിതയും മൂളി
കാണാന്‍ കാമുകന്‍ വന്നീടും
കാണാന്‍ കാമുകന്‍ വന്നീടും
ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ
പാതിരാമുല്ലകള്‍ മോതിരം മാറുന്ന
പാലൊളിപ്പന്തലിന്‍ താഴെ (2)
മണിവീണ മീട്ടി കൈത്തിരി നീട്ടി
മണിവീണ മീട്ടി കൈത്തിരി നീട്ടി
മാരന്‍ കാണുവാന്‍ വന്നീടും
മാരന്‍ കാണുവാന്‍ വന്നീടും
മാനത്തെ യമുനതന്‍ മാണിക്യപ്പടവിങ്കല്‍
മാടിമാടി വിളിക്കുന്നതാരേ നീ
ഓരോരോ കിനാവുകളോളം തുളുമ്പുമ്പോഴും
ഓടിയോടിയോടിയെത്തും മാരനെ
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Maanathe yamunathan