ഈ തെന്നലും



ഈ തെന്നലും തിങ്കളൂം പൂക്കളും
നീയും ഈ രാവും എന്നുമെൻ കൂടെയുണ്ടെങ്കിൽ
ഈ പൂങ്കുയിൽ പാട്ടിലെ ഈണവും
നീയുമീ നോവും എന്നുമെൻ കൂട്ടിനുണ്ടെങ്കിൽ
(ഈ തെന്നലും...)


തൂനെറ്റിയിൽ നീ തൊടും ചന്ദനം,
തൂവേർപ്പെഴും ശ്രീമാംകുങ്കുമം
പൂനിലാവിൻ കൈ തലൊടി മാഞ്ഞു പോകുമ്പൊൾ
പെയ്തൊഴിഞ്ഞ മേഘമായ് നിൻ
പൂമുഖം ഞാൻ പുൽകിടാം
സാന്ധ്യരാഗപ്പീലിയാലെ ചാമരം വീശാം
(ഈ തെന്നലും...)


പൂഞ്ചിപ്പിയിൽ പൂത്തൊരീ മുത്തിനും
പാൽക്കുമ്പിളിൽ പെയ്യുമീ മഞ്ഞിനും
എന്റെ മാറിൽ വീണുറങ്ങും  നിന്റെ ലാവണ്യം
ഞാൻ മൊഴിഞ്ഞ വാക്കിലെല്ലാം നിന്റെ പേരിൻ മാധുരി
കണ്ടു തീരാ പൊൻ കിനാവിൽ നിന്റെ സാമീപ്യം
(ഈ തെന്നലും...)


                                               
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ee thennalum

Additional Info

അനുബന്ധവർത്തമാനം