പൂനിലാവോ പാലാഴിയോ
പൂനിലാവോ പാലാഴിയോ
പൂക്കും കൊതുമ്പിൻ പൂന്തോണിയോ
കുഞ്ഞിളം പൊയ്കയിൽ കൂവളം കൺകളിൽ
കൊതിയോടെ കാണ്മൂ ഞാൻ
മഞ്ഞിൽ മയങ്ങും മാമ്പൂക്കളോ
മാറിൽ തിളങ്ങും സിന്ദൂരമോ
തൂവിരൽ തുമ്പിനാൽ നീ തൊടും വേളയിൽ
പടരുന്നു ലോലമായി
പൂനിലാവോ പാലാഴിയോ
പൂക്കും കൊതുമ്പിൻ പൂന്തോണിയോ
മൂളിപ്പാടും കാറ്റിൻ മുരളിയിൽ നിന്നു
ഒഴുകി വരുന്നു ശ്രീരാഗം
ഓളം തുള്ളിത്തൂവും പുഴയുടെ കാതിൽ
കിളി മൊഴിയുന്നു ശൃംഗാരം
മാംഗല്യം മാംഗല്യം നോറ്റിരിക്കും
മകരനിലാവാം പെൺകൊടിയേ
പുലർവാവിൻ പനിനീർക്കുടിലിൽ
നാളെ വെളുത്താൽ പൂവേളി
മഞ്ഞിൽ മയങ്ങും മാമ്പൂക്കളോ
മാറിൽ തിളങ്ങും സിന്ദൂരമോ
തൂവിരൽ തുമ്പിനാൽ നീ തൊടും വേളയിൽ
പടരുന്നു ലോലമായി
പൂനിലാവോ പാലാഴിയോ
പൂക്കും കൊതുമ്പിൻ പൂന്തോണിയോ
ഉണ്ണിക്കണ്ണൻ വാഴും കോവിലിൽ നിന്നും
ഉരുകിയുലാവും നവനീതം
എന്നെത്തേടിപ്പാടും ഗോപികയായി നീ
ചുണ്ടിൽ വിടർത്തി ഹരിരാഗം
ആൽത്തറയിൽ ആൽത്തറയിൽ പ്രാർത്ഥനയായി
ഭജനമിരിക്കും പ്രാവുകളേ
ശ്രീകലയായി നെറുകിൽ ചാർത്താൻ
പൂത്തുവിരിഞ്ഞൊരു പൊന്മാല്യം
പൂനിലാവോ പാലാഴിയോ
പൂക്കും കൊതുമ്പിൻ പൂന്തോണിയോ
കുഞ്ഞിളം പൊയ്കയിൽ കൂവളം കൺകളിൽ
കൊതിയോടെ കാണ്മൂ ഞാൻ
പൂനിലാവോ പാലാഴിയോ
പൂക്കും കൊതുമ്പിൻ പൂന്തോണിയോ