താനേ പൊലിയും കൈത്തിരി (m)

താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ
ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ

ഏതോ രാവിന്‍ കൂരിരുള്‍ പോലേ
എരിയും സൂര്യനില്‍ കിരണം പോലേ (2)
മുറിവേല്‍ക്കും ഹൃദയം തഴുകാം
പനിനീര്‍ച്ചിറകിന്‍ കൂടു തരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ

ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ

എങ്ങോ മായും ചന്ദ്രിക പോലേ
കരിയിലക്കാറ്റില്‍ തൂവല്‍ പോലേ (2)
അലിവായ് നിന്‍ നെറുകില്‍ പുല്‍കാം
അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം
കുളിരും മനസ്സായ് നീ ഉറങ്ങ്
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ
ശരമുനയില്‍ പിടയും കിളിയേ
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ
തരളം തേങ്ങും തമ്പുരു പോലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
thane poliyum kaithiri

Additional Info

Year: 
1997
Lyrics Genre: 

അനുബന്ധവർത്തമാനം