താനേ പൊലിയും - F

താനേ പൊലിയും കൈത്തിരി പോലേ 
തരളം തേങ്ങും തംബുരു പോലേ
ശരമുനയില്‍ പിടയും കിളിയേ 
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ 
തരളം തേങ്ങും തംബുരു പോലേ

ഏതോ രാവിന്‍ കൂരിരുള്‍ പോലേ 
എരിയും സൂര്യനില്‍ കിരണം പോലേ 
മുറിവേല്‍ക്കും ഹൃദയം തഴുകാം 
പനിനീര്‍ച്ചിറകിന്‍ കൂടു തരാം
മിഴിനീര്‍ക്കുടിലിന്‍ തണലു തരാം
(താനേ....)

എങ്ങോ മായും ചന്ദ്രിക പോലേ 
കരിയിലക്കാറ്റില്‍ തൂവല്‍ പോലേ 
അലിവായ് നിന്‍ നെറുകില്‍ പുല്‍കാം 
അമൃതിന്‍ കനിവായ് കൂട്ടിരിയ്ക്കാം
കുളിരും മനസ്സായ് നീ ഉറങ്ങ്
താനേ പൊലിയും കൈത്തിരി പോലേ 
തരളം തേങ്ങും തംബുരു പോലേ
ശരമുനയില്‍ പിടയും കിളിയേ 
മനസ്സിലെ മൗനം നീ മറക്കൂ
മറ്റൊരു രാഗം നീ പാടു
താനേ പൊലിയും കൈത്തിരി പോലേ 
തരളം തേങ്ങും തംബുരു പോലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Thaane poliyum - F

Additional Info

Year: 
1997

അനുബന്ധവർത്തമാനം