ഊരുക പടവാൾ

 

ഊരുക പടവാൾ രണ -
ഭൂമിയിലേക്കു കുതിയ്ക്കൂ മകനേ
അമ്മതൻ കണ്ഠനാളത്തിൽ
കൊലവാൾ വീഴും മുൻപേ

തീ തിന്നു തീ തിന്നു ജന്മം മുഴുവനും
തീരാത്ത നൊമ്പരം കൊള്ളുമമ്മേ
കണ്ണുനീരാലേ തേടുന്നതാരെ
പൊന്നുമകനേ വിളി കേൾക്കുകില്ലേ

കുതിച്ചു പായുക കുതിച്ചു പായുക
മുറിച്ചു തള്ളുക വൈരികളെ
തെറിച്ചു പോയാൽ പൊയ്ക്കൊള്ളട്ടെ
തേരിലേറ്റിയ നിൻ പ്രണയം

പ്രണയിനിയെക്കാൾ വലുതാണല്ലോ
പെറ്റു വളർത്തിയൊരമ്മ
കുതിച്ചു പായുക കുതിച്ചു പായുക
കുതിച്ചു പായുക മകനെ

തേങ്ങിത്തേങ്ങി തളർന്നു വീഴുംനേരം
താങ്ങിപ്പിടിക്കുവാൻ കൈകളില്ലാ
ഓങ്ങും വാൾത്തല തട്ടിത്തെറിപ്പിയ്ക്കാൻ
ഓമനപ്പുത്രന്റെ കൈകളില്ലാ

വീരപുത്രനിതാ 
പ്രതികാരത്തിൻ ഖഡ്‌ഗമിതാ
പകയുടെ പടയുടെ പടഹമിതാ
സമയമടുത്തൂ സമയമടുത്തൂ
ശപഥം നിറവേറ്റേണമമ്മേ അമ്മേ...

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Ooruka padavaal

Additional Info

അനുബന്ധവർത്തമാനം