ആന കേറാമലയില്
ആനകേറാമലയില് ആളുകേറാമലയില്
ആയിരം കാന്താരി പൂത്തിറങ്ങി ഹയ്യാ
ആയിരം കാന്താരി പൂത്തിറങ്ങി
ഒത്തിരിയൊത്തിരിയൊത്തിരി ദൂരേ
പൂത്തിറങ്ങിയ പൂവേത്
ചൊല്ല് ചൊല്ല് ചൊല്ലടി പെണ്ണേ
ഓ പെണ്ണേ ചൊല്ലടി പെണ്ണേ
സൊപ്പനം കാണാതെ നിന്നോണ്ട്
സൊപ്പനം കാണാതെ
ധയ്യാരെ ധയ്യാരെ ധയ്യാരെ ധയ്യാ
ഓ ധയ്യാ ധയ്യാരെ ധയ്യാ ഹൊയ് (ആനകേറാ...)
ആയിരം കാന്താരി പൂത്തതല്ലാ അല്ല
ആയിരം കാന്താരി പൂത്തതല്ലാ
നക്ഷത്രപ്പെണ്ണുങ്ങൾ മാനത്തും മുറ്റത്ത്
കത്തിച്ചു വെച്ച വിളക്കുമാടം അതു
കാണാൻ നല്ല വിളക്കു മാടം
ആനക്കഴുത്തൻ കുന്നുമ്പുറത്തൊരു
മേനാവ്
ധിം ധിനയ്യാ ധിനയ്യാ
ധിം ധിനയ്യാ ധിനയ്യാ ഹൊയ്
മാണിക്യം കൊണ്ടൊരു മേനാവ്
അയ്യയ്യാ
മേനാവിലാരൊണ്ട് അയ്യയ്യാ
മേനാവിലാരൊണ്ട്
വയനാടൻ പെൺനിന്റെ തത്തമ്മച്ചുണ്ടത്ത്
മധുരം കൊടുക്കാനൊരാളുണ്ട് ചിന്നയ്യാ
മധുരം കൊടുക്കാനൊരാളുണ്ട്
കാടേഴും തിരയേണം കടലേഴും തിരയേണം
കാണാത്ത കൂട്ടിലെ തേൻ വേണം
കൈതപ്പൂങ്കാട്ടിലെ പൂം തെന വേനം
കിലുകിലുക്കാം കുരുവികളേ കൊരവയിട്
കൊച്ചു കൊച്ചു കുരുവികളേ കൊരവയിട്
ഹഹഹാ കൊരവയിട് ചിന്നയ്യാ കൊരവയിട്
ഇട്ടിച്ചിരി കൊരവയിട് കൊരവയിട്