മായക്കനവേ നിന്നെ തേടി

 

മായക്കനവേ നിന്നെ തേടി മാടപ്രാവായ് നെഞ്ചം തേങ്ങി
ശ്വാസത്തിരയായ് വീശും കാറ്റിൽ
നോവിന്നുയിരായ് നിന്നെ പാർത്തു
മാരിക്കാറിൻ കൺ നിറഞ്ഞു
പ്രാണനാളം കൺ തിരഞ്ഞു
നീ വരുമോ ശാരികയായ് രാവനിയിൽ പാടാൻ

കണ്ണുകൾക്കെന്നും കൈവല്യമായി
കൈപിടിക്കാൻ വന്ന കാമിനി നീ
ആ നല്ല നാളിൽ ഓ...ഓ...
ആ നല്ല നാളീൽ ജീവനരാഗം
നീയെന്റെ വീണയിൽ മീട്ടിയില്ലേ
ഓമൽക്കനവേ നിന്നെ കണ്ടു
താരസ്വരമായ് നിന്നെ കേട്ടു
ശ്വാസത്തിരയായ് വീശും കാറ്റിൽ
നോവിന്നുയിരായ് നിന്നെ പാർത്തു

ഉള്ളിൽ പൊടിഞ്ഞു ആതംഗ ബാഷ്പം
പൊയ്പ്പോയ കാലം ഓർത്തിടുമ്പോൾ
ഉള്ളിൽ തെളിഞ്ഞു പിന്നെയും മാഞ്ഞും
ദൂരേയ്ക്കു പോവും കാനൽ ജാലം
നീ വന്നിടാമോ ഓ..ഓ..ഓ..
നീ വന്നിടാമോ ആത്മാനുരാഗം
ജീവന്റെ താളിൽ ചേർത്തു വെയ്ക്കാൻ
ഓ..ഓ...ഓ...
ഓമൽക്കനവേ നിന്നെ കണ്ടു
താരസ്വരമായ് നിന്നെ കേട്ടു
താലിക്കതിരായ് മിന്നൽ കൂട്ടിൽ
നോവിൻ പദമായ് എന്റെ പാട്ട്
ഉം..ഉം..ഉം...ഉം..ഉം..

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maayakkanave