തൂ മല്ലികേ അല്ലിത്തേന്മല്ലികേ
തൂ മല്ലികേ അല്ലിത്തേന്മല്ലികേ
നീ പോരുമോ വർണ്ണത്തേരേറുവാൻ
ചെല്ലത്തിരുടാ ചിന്ന ചെറുക്കാ
ഇന്നു നമ്മുടെയാതിരനാള്
മല്ലിത്തിരുടി തങ്കമനൈവി
നാം കാത്തൊരു പൂത്തിരുന്നാൾ
മനമറിയാതൊഴുകും വഴിയേ
പോരുമോ ചന്ദ്രികേ... (തൂമല്ലികേ..)
ചെറുകിളിയുടെ ചിറകടിയോ മറുമൊഴിയുടെ മറുപടിയോ
പാതിരാക്കാറ്റുമായ് കാണുവതഴകേ
നറുമണമണിയും കാറ്റിൽ
ചെറുകണമുതിരും ചാറ്റി
വെണ്ണിലാ തേൻ കണം പടരുവതഴകേ
ഇലത്താളമായ് ഓ... മഴക്കാലമായ്
മയിലഴകേ കുയിൽ വിളിയേ
ആടാം പാടാം ചാരുലതേ... (തൂമല്ലികേ..)
ഓഹോ ഓഹോ ഓ..ഓ..ഓ..
തന താനാ തന താന തന താനാ തന താന
തിരുടാ ഓ..ഓ..ഓ..
പുലരൊളിയുടെ പുഞ്ചിരിയോ
മലരൊളിയുടെ മഞ്ജരിയോ
വാനവിൽ പൂവിതിൽ മാന്തിരുവിഴയായ്
കതിരൊളിയിൽ കാഞ്ചനമോ
കണിമലരണി മാമരമോ
തങ്കമീ കന്യമാർ പൂപ്പടയൊലിയായ്
തുടിയാട്ടമായ് ഓ..തുടിയാട്ടമായ്
കരിങ്കുഴലീ ഓ..കളിക്കുരുവീ
ആടാം പാടാം ചാരുലതേ....(തൂമല്ലികേ..)