കന്നിത്തിങ്കള്‍

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണിക്കൊഞ്ചലേ നീ വന്നു

കന്നിത്തിങ്കള്‍ മിന്നിച്ചിന്നും പോലെ
മുത്തുമണിക്കൊഞ്ചലേ നീ വന്നു
കണ്മണീ ഓമലേ ഇന്നെന്നുള്ളില്‍ പൊന്‍‌വിളക്കു നീ (കന്നിത്തിങ്കള്‍)

തളിര്‍ നിരകള്‍ തൂമഞ്ഞില്‍ കുളിരുപകര്‍ന്നാടുമ്പോള്‍
ഇളവെയിലിന്‍ മോഹമായ് ഇളംതെന്നല്‍ വീശവേ (2)
മേലെ മേലെയാലോലം കളിയാട്ടമാടു കിളിയേ
ആ വഴി ദൂരെ ദൂരെയാകാശം കനവായിപ്പാടു കിളിയേ (കന്നിത്തിങ്കള്‍)

പനിമതിതന്‍ താരാട്ടില്‍ നിനവിലൊരു താലോലം
വരമരുളുമോര്‍മ്മയില്‍ മണിത്തൂവല്‍ വീശി നീ (2)
മേലെ മേലെയാലോലം കളിയാട്ടമാടു കിളിയേ
ആ വഴി ദൂരെ ദൂരെയാകാശം കനവായിപ്പാടു കിളിയേ (കന്നിത്തിങ്കള്‍)
 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannithingal