പുതുമകളായ്
പുതുമകളായ് തമ്മിലറിയാം പുലരികളില്‍ പൂത്തുവിരിയാം
കളിപറയാം കാറ്റിലലിയാം മനസ്സുതരാം...(പുതുമകളായ്)
ഓര്‍മ്മകള്‍ക്ക് കുളിരേകാം നാം
നമുക്കു തണലാകാം
ദൂരതീരമറിയാതെയൊഴുകാം.
സ്നേഹമെന്ന മൊഴിയാകാം
നമ്മളേകസ്വരമാകാം
പൂനിറഞ്ഞ വഴി നീളെ അലയാം.
ഉള്ളില്‍ മറഞ്ഞിരിക്കും മോഹം
നമുക്കെടുത്ത് കുടനിവര്‍ത്താം
എല്ലാം ഒരുക്കി വച്ചു മെല്ലെ രുചിച്ച്
സ്വയം മതിമറക്കാം (2)
കണ്ടതെല്ലാം നിഴലായിരിക്കാം
കൈവഴികള്‍ പലതായിരിക്കാം
നന്മതന്‍ നറുമണിയീ സൌഹൃദം
ഇല്ല പരിഭവങ്ങളില്ല ഒഴിഞ്ഞു
ചിരിച്ചുല്ലസിക്കാം
ഇന്നീ കളിയരങ്ങില്‍ കാണും
ജയം നമുക്ക് പങ്കുവയ്ക്കാം (2)
ഒന്നിനൊന്നായ് നിറഞ്ഞോമനിക്കാം
ഇന്നലിത്തേരുകള്‍ താഴെവരാം
മുന്നിലീ തരളിതമാം ജീവിതം (പുതുമകളായ്)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Puthumakalaayi
Additional Info
ഗാനശാഖ: