പൊന്‍താരകമേ തൂവിണ്ണിലെ

പൊന്‍താരകമേ തൂവിണ്ണിലെ രാക്കടലാകെ താണ്ടി വരും ഞാന്‍ തനിയെ
ഞാന്‍ വരുമരികേ
കാര്‍മുകിലഴകേ നിന്‍ വാനിലെയാര്‍ദ്രനിലാവിന്‍ തോണിയിലേറി വരും ഞാന്‍
തനിയെ വരും ഞാന്‍
പൂത്തുമ്പീ വാ പൂക്കള്‍ വിരിയാറായ്
പൂങ്കാറ്റേ വാ മഞ്ഞിന്‍ അലയായ്
പൂക്കാലം വരവായ് മഴവില്‍ കുടകള്‍ വരവായ് (പൊന്‍‌താരകമേ)

പൂവില്‍ ഞാന്‍ തഴുകുമ്പോള്‍ പൂവിന്‍ മണമെന്‍ സംഗീതം
രാവില്‍ ഞാന്‍ ചായുമ്പോള്‍ ഇരുളിന്‍ ഗാനം
പൂമ്പാറ്റച്ചിറകില്‍ ഞാന്‍ അങ്ങേവിണ്ണില്‍ പോയാലോ
അമ്മാനപ്പൂത്തിങ്കള്‍ കയ്യില്‍ വിടരും
നിറമേഴും കണ്ണില്‍ത്തട്ടി പൂമഴപുതുമഴയാകുമ്പോള്‍
കാണാന്‍ രസമായ് കേള്‍ക്കാന്‍ രസമായ് (പൊന്‍‌താരകമേ)

കിളിയെങ്ങോ കൊഞ്ചുമ്പോള്‍ കിളിയായ് നെഞ്ചം പാടുന്നു
പുഴയോരത്തെത്തുമ്പോള്‍ പുഴയെന്നുള്ളം
ഒരുമിന്നാമിന്നിപ്പൂ മിന്നായ് മിന്നിപ്പായുമ്പോള്‍
അതിനൊപ്പം പോകാനെനുള്ളം പായും
പടിയോരോപടിയും മെല്ലെ കേറി കേറി ചെല്ലുമ്പോള്‍
കാണാവഴികള്‍ കാണാന്‍ മോഹം (പൊന്‍‌താരകമേ)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6
Average: 6 (1 vote)
Ponthaarakamee thoovinnilee