കളിയാട്ടം തുള്ളല്ലേ

കളിയാട്ടം തുള്ളല്ലേ കണ്ണാംതുമ്പി പെണ്ണല്ലേ
മിന്നാരം മിന്നല്ലേ മിന്നാമിന്നിക്കണ്ണല്ലേ (2)
തുണയ്ക്കു ഞാൻ വരാം
പയ്യാരം പറയല്ലേ പാട്ടിൽ കള്ളം ചേർക്കല്ലേ
പതിവൊന്നും മാറല്ലേ താളം തെറ്റിപ്പോകല്ലേ
നമുക്കു പോയ് വരാം
ആരാരെ കണ്ടാലും ചെന്നയ്യോ പാവം ചൊല്ലല്ലേ നീ
നേരെന്തെന്നറിയാതോരോ കൂരയ്ക്കുള്ളിൽ കൂടല്ലേ
കൂടുമ്പോളിഷ്ടം കൂടാൻ തൂണു കണക്കിനു കാണില്ലേ
(കളിയാട്ടം...)

ഇടി കിട്ടി പണം വെച്ച് തൊഴുതിടും ഇവളെ
മിഴി കൊണ്ടു വരിഞ്ഞു  നീ കഴുകണം ഉടനെ
ഉദയത്തിൻ കിളി വന്നാൽ ഉണരണം തനിയേ
മധുരത്തിൻ തടുക്കിട്ട് മനഃസ്സുഖം തരണേ
നേരറിഞ്ഞാൽ നേരു കണ്ടാൽ
നേരറിഞ്ഞാൽ നാൾ കുറിക്കാം
കാലുമാറ്റം നീയറിഞ്ഞോ
താലി കെട്ടാൻ കുറി തെളിഞ്ഞോ
ഓളം മാറി താളം മാറി
തോണിപ്പാട്ടിൻ മേളം മാറി
ഓളം മാറി താളം മാറി
തോണിപ്പാട്ടിൻ മേളം മാറി
പെയ്യണ പെയ്യണ പെരുമഴ നനയേണ്ടെ
(കളിയാട്ടം...)

ഒളിക്കണ്ണിൽ തെളിയുന്ന മഴ മിന്നല്‍പ്പിണരോ
തെരുതെരെ തളിർക്കുന്ന കണിക്കൊന്ന കുളിരോ
നിറമേഴും നിറയുന്ന മഴവില്ലിൻ ചിറകോ
നെറുകയിൽ കതിരിടും വെളിച്ചത്തിൻ ഉറവോ
നാവിലെങ്ങും തേൻ പുരട്ടി നീയെനിക്കെൻ തമ്പുരാട്ടീ ഹോ
കാലത്ത് നീ നട തുറന്നോ
കാലൊച്ചയും തിരിച്ചറിഞ്ഞോ
ആളും മാറി കോളും മാറി
ചൂളം കുത്തും കാറ്റും മാറി
ആളും മാറി കോളും മാറി
ചൂളം കുത്തും കാറ്റും മാറി
തിരിമറി മറിയണ പെരുവഴി കാണണ്ടേ
(കളിയാട്ടം...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kaliyattam thullalle

Additional Info

അനുബന്ധവർത്തമാനം