ബൂഢേ ഭി തേരെ

ബൂഢേ ഭി തേരേ ഹുസ്ന് പേ
ഹോത്തേ ഹെ ഫിദാ ഹംദം
മാനത്തെ മണ്‍ചെരാതില്‍
പൂ വിരിയും നേരം 
ഹൃദയം സ്വപ്നസാഗരം
ആ...നിറയും വീഞ്ഞുമായ് 
ഇതാ നിലാ തീരം
മാനത്തെ മണ്‍ ചെരാതില്‍
പൂ വിരിയും നേരം
പൂ വിരിയും നേരം...

ആലോലമാ ദാവണി
അനുരാഗ ശലഭമായി
നിന്‍ പ്രേമകാവ്യമെഴുതാന്‍
പൊന്‍തൂവലൊന്നു തരുമോ..
ഇതള്‍ മൂടുമിളം താമരയില്‍
തേന്‍ തുളുമ്പുമഴകേ 
എന്നീരടിയില്‍ ചിറകണിഞ്ഞു
നിന്നതെന്തിനായ് നീ - ഇനിയും 
നിന്നതെന്തിനായ് നീ
മാനത്തെ മണ്‍ചെരാതില്‍
പൂ വിരിയും നേരം 
ആ....

പാലൂറുമെന്‍ ബാസുരി
മധുഗീതമാരി പൊഴിയൂ 
എന്നോമലാൾക്കുറങ്ങാൻ 
നിന്നോർമ്മകൊണ്ടു പൊതിയൂ 
ഇനി ഈ വഴിയേ പോകുമിളം 
കാറ്റിനോടു പറയൂ 
ഒരു പാരിജാത കുടിലിലവളെ 
ഓമനിക്കുവാനായ് - തഴുകി 
ഓമനിക്കുവാനായ് 
മാനത്തെ മണ്‍ചെരാതില്‍
പൂ വിരിയും നേരം
ഹൃദയം സ്വപ്നസാഗരം
ആ...നിറയും വീഞ്ഞുമായ് 
ഇതാ ഈ നിലാതീരം
മാനത്തെ മണ്‍ചെരാതില്‍
പൂ വിരിയും നേരം
പൂ വിരിയും നേരം
പൂ വിരിയും നേരം...

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Boote bhi there

Additional Info

Year: 
2000

അനുബന്ധവർത്തമാനം