മുത്തുമഴത്തേരോട്ടം...
മുത്തുമഴത്തേരോട്ടം നിന്റെ മുത്തുമണിക്കൊലുസ്സോളം
തത്തയല്ല മയിലല്ല ഞാൻ കെട്ടിയിട്ട കിളിയല്ല (2)
ഇവൾ പൊട്ടു വെച്ച പൂങ്കാവ്
മെയ്യിൽ കട്ടു തിന്നും താറാവ്
പേരറിഞ്ഞാൽ പേരയ്ക്ക
നീ ആരു പെറ്റ ചെമ്പഴുക്ക
വെറും തൊട്ടിലമ്മയല്ല കെട്ടിലമ്മയല്ല
പട്ടുടുത്ത താരാട്ട്
(മുത്തുമഴത്തേരോട്ടം...)
മറക്കാനറിയാത്ത മനസ്സിന്റെ ദാഹം
മരണം വരെ നിന്റെ തണൽ നേടുവാൻ
പറക്കാൻ തുടങ്ങുന്ന കിളിക്കെന്തു മോഹം
പനിനീർക്കടലിന്റെ കര കാണുവാൻ
കണ്ണു നട്ടു പെണ്ണൊരുത്തി കാത്തിരിക്കും നേരം
കൈയ്യൊഴിഞ്ഞു പോയീടുന്നതാര്
കാറ്ററിഞ്ഞ് കാടറിഞ്ഞ് നാടറിഞ്ഞ ശേഷം
കള്ളനെന്നു കൂവിയതും നേര്
മനസ്സിന്റെ മണിച്ചെപ്പു താ അതിലെനിക്ക്
മധുരത്തിൻ മൊഴിയിട്ടു താ
കുളിച്ചൊരുങ്ങി തളിരിട്ട് നിറമിട്ട്
തിരിയിട്ട് നിറയുന്ന മണിവിളത്തെടുത്തിങ്ങ് വാ
(മുത്തുമഴത്തേരോട്ടം...)
നിനക്കായ് കടം കൊണ്ട നിമിഷങ്ങളെല്ലാം
നിശകൾക്കറിയാത്ത മണിത്താരകൾ
എഴുതാപ്രണയത്തിൻ വർണ്ണങ്ങളല്ലോ
ഒരുനൂറൊരുന്നൂറ് മഴവില്ലുകൾ
കാട്ടിലുള്ള തേനെടുത്ത് പങ്കു വെച്ചു തന്നാൽ
നാട്ടിലുള്ള വീട്ടിലൊന്നു കൂടാം
കാട്ടുമുല്ലപ്പെണ്ണിനെയും താലികെട്ടിയേതോ
കാറ്റു വന്ന് കൂര വെച്ചുവല്ലോ
കിളിച്ചിന്തു സ്വരമിട്ടു താ
എനിക്കതിന്റെ കിലുങ്ങുന്ന മഴത്തുള്ളി താ
മറച്ചു വെച്ച പുളകത്തിൻ നിറകുടം കവിയുന്ന കവിതയ്ക്ക്
കണി വെയ്ക്കും മനസ്സിങ്ങു താ
(മുത്തുമഴത്തേരോട്ടം...)