പടച്ചവനേ കരം പിടിച്ചവനേ

ആ... പടച്ചവനേ കരം പിടിച്ചവനേ ഇരുട്ടില്‍പ്പെട്ടുഴലുമ്പോള്‍
കരുണതന്‍ കരം നീട്ടി
വെളിച്ചത്തിലേക്കെന്നെ നയിച്ചവനേ
തളരാതെ വീഴാതെ തുണച്ചവനേ

നരജന്മ ദുരിതത്തിന്‍ കരകാണാക്കടലിലെന്‍ ചെറുതോണി കാറ്റത്തു മറിഞ്ഞനേരം
തുഴയാനും പറ്റാതെ താണപ്പോള്‍ ആശ്വാസത്തുറമുഖത്തേക്കെന്നെ
നയിച്ചവനേ പടച്ചവനേ...

പാപത്തിന്‍ വന്‍ കാട്ടില്‍ പാപത്തിന്‍ കൊടും കാട്ടില്‍ പാതകള്‍കാണാതെ വലഞ്ഞപ്പോള്‍ പാന്ഥനു വഴികാട്ടാന്‍ പാതിരാസമയത്തും വാനത്തു സൂര്യനായുദിച്ചവനേ
പടച്ചവനേ കരം പിടിച്ചവനേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Padachavane Karam pidichavane

Additional Info

അനുബന്ധവർത്തമാനം