മധുരസ്വപ്നം ഞാൻ കണ്ടൂ - M

മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ
ഒരു മധുരസ്വപ്നം ഞാൻ കണ്ടൂ
മാനത്തൊരു മുഖം കണ്ടൂ
ചന്ദ്രനല്ലാ താരമല്ലാ
ചന്ദ്രനല്ല താരമല്ല
സുന്ദരമീ മുഖം മാത്രം
സുന്ദരമീ മുഖം മാത്രം
(മധുരസ്വപ്നം...)

മന്ദഹാസക്കതിർ തൂകി
മാടിമാടി വിളിച്ചപ്പോൾ
ചിറകു വീശും രാക്കുയിലായ്‌
പറന്നു പറന്നു ഞാൻ ചെന്നു
നീയുമൊരു കിളിയായി
നീലവാനം കൂടായി
നീലവാനം കൂടായി
മധുരസ്വപ്നം ഞാൻ കണ്ടൂ

താരങ്ങൾക്കീ കഥയറിയാം
നിലാവിനും കഥയറിയാം
നിന്റെ സ്വർഗ്ഗമാളികയും
നിന്റെ സ്വർണ്ണമാലകളും
കണ്ടതില്ല ഞാനൊന്നും
കണ്ടതു നിൻ മുഖം മാത്രം
കണ്ടതു നിൻ മുഖം മാത്രം
(മധുരസ്വപ്നം...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Madhuraswapnam njan kandu - M

Additional Info

Year: 
1987