കാലം മാറി കഥ മാറി
കാലം മാറി കഥ മാറി
ഇന്നലത്തെ കഥ വേറെ
ഇന്നുകാലത്തെ കഥ വേറെ
ഇന്നു രാത്രിയിലെ കഥയേത്
നിക്കാഹിന്‍ സ്വര്‍ഗ്ഗീയ സല്‍ക്കാരം
കാലം മാറി കഥമാറി
നിക്കാഹു തീര്‍ന്നല്ലോ നിക്കണ്ടാ
നിക്കണ്ട നോക്കണ്ട നിക്കണ്ട
നോക്കണ്ട കാണണ്ടാ
കാലം മാറി കഥമാറി
സ്വര്‍ഗ്ഗത്തില്‍ തീര്‍ത്തതാണീക്കഥ
നിക്കാഹ് നിക്കാഹ്
ഇത്രനാളും സ്വപ്നത്തില്‍ കണ്ടകഥ
പുത്തന്‍ കുടുംബകഥ
നിക്കാഹ്
കാലം മാറി കഥമാറി
ആ.....
മാന്‍കുട്ടി മറിമാന്‍കണ്ണി
മണവാട്ടി
മനസ്സാല്‍ മധുനുകരുന്നു
മണവാട്ടി
മാരനെ കിനാക്കാണുന്നു
ഇന്നിതുവരെ നീ ഒറ്റ
ഇന്നുമുതല്‍ ഇരട്ട
നാളെ നാളെ നാളെ അങ്ങനെ നീളുമ്പോള്‍
നമ്മള്‍ രണ്ട് നമുക്കുരണ്ട്
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്
കാലം മാറി കഥമാറി
ഇനിമേല്‍ കഥ വേറെ
ആ...ഇരുഹൃദയനദികള്‍ ഒഴുകിയൊഴുകി ചേരും
മധുരമധുര മദനകഥയിതു വേറെ
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്
കാലം മാറി കഥമാറി
പുതുക്കത്തിന്‍ രാത്രിയാണേ പുതിയൊരു
തുടക്കത്തിന്‍ രാത്രിയാണേ
മനസ്സും മനസ്സും ചേര്‍ന്നു
പുതിയൊരു ബഹര്‍ തീര്‍ക്കും
അടുപ്പത്തിന്‍ രാത്രിയാണേ
കുടിക്കാന്‍ മധുരിക്കും പാലുണ്ടേ
പക്ഷേ കുടിക്കില്ല
കഴിക്കാന്‍ പലജാതി പഴമുണ്ടേ
പക്ഷേ കഴിക്കില്ല
മുറുക്കാന്‍ താംബാളം കിടക്കാന്‍ പൂമെത്ത
ഒന്നു മുറുക്കും പക്ഷേ കിടക്കൂല്ല
നിക്കാഹ് നിക്കാഹ് നിക്കാഹ് നിക്കാഹ്
കാലം മാറി കഥമാറി
കാലം മാറി കഥമാറി