കേട്ടില്ലേ കേട്ടില്ലേ
കേട്ടില്ലേ കേട്ടില്ലേ എന്റെ കള്ളച്ചെറുക്കനു കല്യാണം
കേട്ടില്ലേ കല്യാണമേളം
കണ്ടില്ലേ കണ്ടില്ലേ എന്റെ ഏട്ടനൊരുക്കിയ സമ്മാനം
കനവിൽ കണ്ടൊരു മുത്താരം
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)
പൂന്തേൻ നിലവേ പോരെൻ മുത്തിൻ കല്യാണത്തിനു കൂടാൻ
ആതിരരാവിൽ നീലപ്പീലി തൂവൽ പോലെൻ ഏട്ടനില്ലയോ
ഇന്നത്തെ രാവിനെന്തൊരു ചന്തം
പൂവിനെന്തൊരു പുളകം
ഇളമഴക്കെന്തു കുളിരു
മുളങ്കാറ്റിനിന്നൊരു താളം
ഹൃദയമധുര വനികയിലെന്റെ ദേവദാരു നീ
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)
മാമ്പൂ വിരിയും മേടക്കാറ്റീ മണ്ണിൽ വീണ്ടും പാടീ
മായികമേതോ മോഹക്കാറ്റിൻ തേരിൽ വന്നു സ്നേഹസന്ധ്യകൾ
ഇന്നെന്റെ കനവിനെന്തൊരു മധുരം
ഓടക്കുഴലിനുണ്ടൊരു രാഗം
നിനവിനെന്തൊരു സ്നേഹം
നീലരാവിനിന്നനുരാഗം
പ്രണയതരളമധുരരാവിൽ ഇന്ദു ലേഖ നീ
കരളിൽ തകിലടിച്ചു
നെഞ്ചിൽ ഉത്സവ മത്സരമായ്
ഉള്ളു തുടിതുടിച്ചു വന്നല്ലോ കല്യാണം
വന്നല്ലോ കല്യാണം
അമ്പിളീചന്ദനക്കിണ്ണം നിറ നിറഞ്ഞ വെണ്ണിലാവിൽ
ചിരി മഴ നനയാൻ വന്നല്ലോ കല്യാണം
(കേട്ടില്ലേ..)