ആൾക്കൂട്ടത്തിൽ തനിയേ
ആൾക്കൂട്ടത്തിൽ തനിയേ
ഞാൻ എന്നുമെന്നും തനിയേ
തനിയേ ഞാൻ തനിയേ
(ആൾക്കൂട്ടത്തിൽ…)
തീരം തല്ലും നഗരജീവിതത്തിരമാലകളിൽ ഞാൻ
ഒഴുകുന്നു തനിയേ ഞാൻ
പൊന്തിയും താണും ഒഴുകിടുന്നു
പൊങ്ങുതടി പോലെ ഞാൻ
(ആൾക്കൂട്ടത്തിൽ…)
മുക്കുപണ്ടങ്ങൾ അടിമുടി ചാർത്തിയ
മുഗ്ദ്ധവേശ്യകളെപ്പോലെ
നീളെ വർണ്ണവിളക്കുകൾ തൂക്കിയ
മാളികമുഖങ്ങൾ ചിരിക്കുന്നു
(ആൾക്കൂട്ടത്തിൽ…)
മധുവിധുരാവിൻ വള കിലുക്കം
മണിമേടയിതിൻ മുകളിൽ
ആദുഇപാപത്തിനാവർത്തനത്തി
നാദായ വില്പന തെരുവിൽ
(ആൾക്കൂട്ടത്തിൽ…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Aalkkoottathil thaniye
Additional Info
ഗാനശാഖ: