പണ്ടത്തെ പാവാടപ്രായം
പണ്ടത്തെ പാവാടപ്രായം എന്നും
ചുണ്ടത്തൊരു പ്രേമഗാനം
നിറയെ മോഹങ്ങൾ നിറയെ സ്വപ്നങ്ങൾ
നിറയെ നിറയെ സങ്കല്പങ്ങൾ
(പണ്ടത്തെ…)
വായിച്ച നോവലിലൊക്കെയും ഞാൻ
കഥാനായികയായ് സ്വയം മാറി
ദൂരത്തെ ദൂരത്തെ രാജകുമാരനെ
കാണുവാനായ് മനം നീറി
(പണ്ടത്തെ…)
കണ്ട ചലച്ചിത്രരംഗങ്ങൾ നിദ്രയിൽ
കന്റു ഞാൻ കോൾമയിർ കൊണ്ടു
അർത്ഥമില്ലാത്തൊരു വേദനയാൽ രാവിൽ
മെത്തയിലങ്ങിങ്ങുരുണ്ടൂ
(പണ്ടത്തെ…)
പുത്തൻ കിനാവുകൾ മാത്രം മാത്രം
കൈയ്പ്പില്ലാ എരിവില്ലാ കണ്ണീർ പുളിപ്പില്ലാ
കൽക്കണ്ട മാധുരി മാത്രം നല്ല
കൽക്കണ്ട മാധുരി മാത്രം
(പണ്ടത്തെ…)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Pandathe Paavaadapraayam
Additional Info
ഗാനശാഖ: