ജിലു ജിലു കുളിരണി രാവിൽ
ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി
മേടക്കാറ്റടിച്ചു മേഘം പറന്നു വന്നു
ദൂതൊന്നു കൊണ്ടു വന്നതോ
മേലേ പുറത്തൊരുത്തി പീലിക്കണ്ണടിച്ച്
ജാലം തൊടുത്തു വിട്ടതോ
ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി
ഏഴരപ്പൊന്നാന....
ഏഴരപ്പൊന്നാന എഴുന്നള്ളത്ത്
എന്നോമൽ സ്വപ്നത്തിൻ എതിരേല്പ്
ആറാട്ടുമേളത്തിൻ ആരവ ലഹരിയിൽ
ആരോമലാൾക്കിന്ന് വരവേല്പ്
തങ്കത്താലപ്പൊലികളുമായ്
തിങ്കൾമുഖികൾ പുഞ്ചിരി തൂകി
നെറ്റിപ്പട്ടം വെഞ്ചാമരമമ്പാരി വരും നിറകുടകളുമേന്തി
ഏഴരപ്പൊന്നാന എഴുന്നള്ളത്ത്
എന്നോമൽ സ്വപ്നത്തിൻ എതിരേല്പ്
ഹേയ് ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി
കിളിയേ.... കൈക്കൂട്ടിൽ വാ വാ
കുളിരിൽ...മെയ്ച്ചൂടു താ താ
ചൊടിമധുരം കിള്ളി കിള്ളി പകരൂ
അടിമുടി നീ മുത്തി മുത്തി പടരൂ
വിരിമാറിൽ വാടാപ്പൂക്കൾ നീ ചൂടൂ
വിരിമാറിൽ വാടാപ്പൂക്കൾ നീ ചൂടൂ
ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി
മേടക്കാറ്റടിച്ചു മേഘം പറന്നു വന്നു
ദൂതൊന്നു കൊണ്ടു വന്നതോ
മേലേ പുറത്തൊരുത്തി പീലിക്കണ്ണടിച്ച്
ജാലം തൊടുത്തു വിട്ടതോ
ജിലു ജിലു കുളിരണി രാവിൽ
കിലു കിലു കിളിമണി പാടി