ഉയരുകയായീ യവനിക

 

ഉയരുകയായീ യവനിക മുന്നിൽ
ഉതിരുക നിൻ കാൽച്ചിലമ്പൊലി
ഝിലുഝിലു ഝിലു ഝിലു നിനദത്തിൻ
നറു മരതകമണികൾ കൊരുക്കുക നീ
ഉയരുകയായീ യവനിക മുന്നിൽ
ഉതിരുക നിൻ കാൽച്ചിലമ്പൊലി
ചിലമ്പൊലി

നിറമെഴുമഗ്നിസുമങ്ങൾ വിടർന്നു
നിറദീപങ്ങളിൽ നീളേ
തൊഴുകൈത്താമരമുകുളമുയർത്തുക
അഴകിൻ പൂജാരീ പൂജാരീ
കുയിൽ മൊഴിയേ കളമൊഴിയേ
അണയുക കൂഹൂ കൂഹൂ പാടുക

സ്വരവർണ്ണോജ്ജ്വല രാഗസുമങ്ങൾ
വിരിയും വൃന്ദാവനിയിൽ
മിഴിമുനയാൽ നീ തിരയുവതാരേ
അഴകിൻ പൂജാരീ പൂജാരീ
തളരുകയോ തളിരടികൾ
കുയിലുകൾ കൂഹൂ കൂഹൂ പാടിടാതകലുകയോ
തളരുകയോ നിൻ മൃദുപദചലനം
ഇടറുകയോ നിൻ ചിലമ്പൊലി
ഝിലു ഝിലു ഝിലു ഝിലു നിനദത്തിൻ
നറു മരതകമണികൾ കൊരുക്കാതെ

നടനമനോഹര രംഗമുറങ്ങീ
നിറദീപങ്ങൾ പൊലിഞ്ഞു
യവനിക വീണു കേഴുകയോ നീ
അഴകിൻ പൂജാരീ പൂജാരീ

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Uyarukayayi yavanika

Additional Info

അനുബന്ധവർത്തമാനം