അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട്

അമ്പിളിയമ്മാവാ താമരക്കുമ്പിളിലെന്തൊണ്ട് (2)
കുമ്പിട്ടിരിപ്പാണോ മാനത്തെ കൊമ്പനാനപുറത്ത് (2) [അമ്പിളി...]

താമരക്കുമ്പിളുമായ് അമ്മാവന്‍
താഴോട്ടു പോരാമോ (2)
പാവങ്ങളാണേലും ഞങ്ങളു
പായസച്ചോറു തരാം (2)
പായസച്ചോറു വേണ്ടാ‍ല്‍ ഞങ്ങള്
പാടിയുറക്കുമല്ലോ (2)
പാലമരത്തണലില്‍ തൂമലര്‍
പായ വിരിക്കുമല്ലോ (2)
അമ്പിളിയമ്മാവാ താമരകുമ്പിളിലെന്തൊണ്ട്
പേടമാന്‍ കുഞ്ഞില്ലേ മടിയില്
പേടിച്ചിരിപ്പാണോ (2) [അമ്പിളി...]

അപ്പൂപ്പന്‍ താടി പോലെ നരച്ചൊരു തൊപ്പിയുള്ളമ്മാവാ
താഴോട്ടു പോരുമ്പം എനിക്കൊരു കാരിയം കൊണ്ടരുമോ
മാനത്തെ മാളികയില്‍ ഇരിക്കണ
നാണം കുണുങ്ങിയില്ലേ (2)
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും എനിക്കൊരു
കുപ്പിവള തരുമോ
അപ്പെണ്ണിന്‍ കയ്യില്‍ നിന്നും ഉടയാത്ത
കുപ്പിവള തരുമോ [അമ്പിളി...]

 

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
6.66667
Average: 6.7 (3 votes)
Ambiliyammava thaamara kumbililenthond

Additional Info

അനുബന്ധവർത്തമാനം