തുഞ്ചൻ പറമ്പിലെ തത്തേ

തുഞ്ചന്‍ പറമ്പിലെ തത്തേ വരൂ
പഞ്ചവര്‍ണ്ണക്കിളി തത്തേ
കുഞ്ചന്റെ കച്ചമണികള്‍ക്കൊത്ത്
കൊഞ്ചിക്കുഴഞ്ഞൊരു തത്തേ
വീണപൂവിന്‍ കഥ പാടീ മണി
വീണകള്‍ മീട്ടിയ തത്തേ
സങ്കല്പ സംഗീത സ്വര്‍ഗ്ഗം തീര്‍ത്ത
ചങ്ങമ്പുഴയുടെ തത്തേ

ഇക്കളിത്തട്ടിലിരിക്കാം പോരൂ
ഇത്തിരി നേരമെന്‍ തത്തേ
തെങ്ങിള നീരുതരാം ഞാന്‍ കുളുര്‍
ത്തെന്നലിന്‍ ചാമരം വീശാം
മണ്ണില്‍ വിരിയുമഴകിന്‍ കൊച്ചു
മഞ്ചാടിമാലതരാം ഞാന്‍
മണ്ണിന്റെയാത്മാവില്‍ നിന്നും ഒരു
പൊന്മുത്തെടുത്തു തരാം ഞാൻ

ഇന്നു നിന്‍ പാട്ടിനു കൂട്ടായുണ്ട്
പൊന്‍ കുരുന്നോലക്കുഴലും
കൊട്ടും തുടിയും കുടവും കാട്ടു
പുല്‍ത്തണ്ടിലൂറും ശ്രുതിയും
സപ്തസ്വരസുന്ദരികൾക്കോലും
കച്ചമണിയും ചിലമ്പും
ഇക്കളിത്തട്ടിലിരിക്കാം പോരൂ
ഇത്തിരി നേരമെന്‍ തത്തേ
ഇത്തിരി നേരമെന്‍ തത്തേ ആ..ആ..ആ.ആ..    

 

 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Thunjan parambile

Additional Info

അനുബന്ധവർത്തമാനം