എന്തമ്മേ കൊച്ചുതുമ്പീ
എന്തമ്മേ കൊച്ചുതുമ്പീ തുള്ളാതിരിക്കണ്
എന്തോന്നു വേണോങ്കിലും
കൊണ്ടന്നു തന്നിടാമേ
പുത്തരീം അവിലുമുണ്ട്
കുച്ചരീം തവിടുമുണ്ട്
ചുട്ട കെഴങ്ങുമുണ്ട്
അച്ചിങ്ങാക്കറിയുമുണ്ട്
(എന്തമ്മേ..)
ഇളവെയിൽ വിരിപ്പിട്ട്
ഇളനീരും കൊണ്ടത്തരാം
തളിർ വെറ്റേം കളിപ്പാക്കും
തളികേലിരിപ്പൊണ്ട്
(എന്തമ്മേ...)
തുമ്പപ്പൂത്തടുക്കിന്റെ
തുഞ്ചത്തോട്ടിരുന്നാട്ടെ
ആലിലക്കിണ്ടിയില്
പൂക്കിലച്ചോറു തരാം
(എന്തമ്മേ....)
എന്തമ്മേ കൊച്ചു തമ്പീ
തുള്ളാതിരിക്ക്‌ണ്
എന്തമ്മേ തമ്പുരാട്ടി
മുണ്ടാതിരിക്ക്‌ണ്
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Enthamme kochuthumbi
Additional Info
ഗാനശാഖ: