തൊട്ടിൽ കെട്ടി താരാട്ടാൻ

Film/album: 

 

 

തൊട്ടിൽ കെട്ടി താരാട്ടാൻ
കൊച്ചുന്നാളീൽ കൊതിച്ചൂ ഞാൻ
ഓർമ്മ വെച്ച നാളു മുതൽ
കൊച്ചു പെങ്ങൾ ജനിച്ചില്ലല്ലോ
(തൊട്ടിൽ കെട്ടി...)

കൊഞ്ചിക്കാൻ എന്നെന്നും താലോലിക്കാൻ
കുഞ്ഞിക്കാൽ കല്ലേറ്റു നെഞ്ചു നോവാൻ
കുഞ്ഞേട്ടൻ കാത്തിരുന്നൊരു കുഞ്ഞുപെങ്ങളെ
തന്നില്ലല്ലോ ദൈവമെനിക്കൊരു വരമൊന്നു മാത്രം
(തൊട്ടിൽ കെട്ടി...)

കുസൃതികളൊളിപ്പിച്ച മിഴിയിണയിൽ
കരിമഷി ചാലേ വരച്ചു തരാം
കവിൾത്തടത്തിൽ ഞാൻ തന്നോരുമ്മ നീ
കൈപ്പനത്തിലെനിക്കായ് തിരിച്ചു തരാം
ആശവെച്ചിരിക്കവേയെൻ ആത്മവേദിയിൽ
എങ്ങു നിന്നു വന്നു നീ ദത്തു പെങ്ങളായ്
പിന്നെയെന്റെ ജീവിതത്തിൻ സാന്ത്വനമായ് നീ
പിന്നെയെന്റെ നഷ്ടബോധമേറ്റു വാങ്ങി നീ
ഇനിയുമുള്ള സന്ധ്യകളിൽ പാടി മേഘമായ്
പെയ്തൊഴിഞ്ഞ സോദരീ ഹൃദയവാടിയിൽ
(തൊട്ടിൽ കെട്ടി...)

കാലം പോയ വഴിയിലെത്ര മഴ പെയ്തു
വേനൽച്ചൂടിലെത്രയെത്ര വിയർത്തൂ ഞാൻ
ജീവിതത്തിൻ  നൂല്‍പ്പാലമുലഞ്ഞപ്പോൾ
മൊഴിമുത്തും ചിതറിക്കൊണ്ടരികിൽ വന്നൂ
നാളെ നീ സുമംഗലിയായ് പോകുമ്പോഴും
നെറുകയിൽ മുത്തമേറ്റു വാങ്ങുമ്പോഴും
നിറമിഴി തൻ കോണുകളിൽ നനവൂറുമ്പോൾ
ഈ വിരഹം മധുരമെനിക്കാത്മസോദരീ
ഇനി വരും ജന്മത്തിലെൻ അമ്മയ്ക്കായ് നീ
പിറവിയെടുക്ക നീ പൊന്മകളായ്
(തൊട്ടിൽ കെട്ടി...)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
5
Average: 5 (1 vote)
Thottil ketti

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം