അന്തിവെയിൽ

Film/album: 

 

അന്തിവെയിൽ എന്നും പൊന്നുരുക്കും നേരം
ശീതളമീ തീരത്തു വാ
ചേർന്നിരിക്കാമോ ശാരികേ
അസ്തമയംകാണാൻ  തോളുരുമ്മി ചേരാൻ
ഹൃത്തടത്തിലാവേശമായ്
ബന്ധനമെൻ പ്രായബന്ധനം
(അന്തിവെയിൽ..)

പൊന്നിലഞ്ഞി പൂക്കുന്ന മാസം
പൊന്നഴികൾക്കുള്ളിലോ താമസം (2)
പൊൻ നീരാളത്താൽ  പൂ മെയ് മൂടി
പൊന്നിൻ തേരേറി പൊന്നേ പോരൂ നീ
പൂത്തുലഞ്ഞ കാവിലിന്നുപെണ്ണേ നമ്മൾക്ക് ഗാന്ധർവം
ചേർന്നിരിക്കാമോ ശാരികേ
അസ്തമയംകാണാൻ  തോളുരുമ്മി ചേരാൻ
ഹൃത്തടത്തിലാവേശമായ്
ബന്ധനമെൻ പ്രായബന്ധനം
(അന്തിവെയിൽ..)

നീയെനിക്കും  പൂമഞ്ചമേറാൻ
നീ വിരിക്കും പൂമെത്ത പുൽകുവാൻ (2)
പൂവമ്പനെയ്യും ശരമൊന്നേൽക്കാൻ
ചുണ്ടിൽ തേനൂറയാൻ നെഞ്ചിൻ ചൂടറിയാൻ
ഹൃത്തടത്തിലാവേശമായ്
ബന്ധനമെൻ പ്രായബന്ധനം
(അന്തിവെയിൽ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Anthi veyil

Additional Info

അനുബന്ധവർത്തമാനം