നീ മറന്നാലും തിരയടിക്കും പ്രിയേ
നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
എങ്കിലും മനസ്സിന്റെ നിറം മാഞ്ഞ കോലായിൽ
നീ വരുമെന്നോർത്തു വാതിലും ചാരാതെ ഇന്നും
നിൻ പരിദേവന മൊഴികളുറങ്ങും നെഞ്ചിൻ നോവറിയുന്നു ഞാൻ
പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം
നീ വിളിച്ചാലും കേൾക്കാത്ത ദൂരത്ത്
നീയറിയാത്തൊരു സങ്കല്പ ലോകത്ത് ദൂരേ
പുഞ്ചവയൽക്കിളി പാടും പാട്ടിനെയോർത്തും നോവറിയുന്നു ഞാൻ
നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും (2)
പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം
ആടിമാസക്കാലമായ് നീ പിരിഞ്ഞു പോയ നാൾ
പോകും വഴി പാതിയിൽ പിൻ തിരിഞ്ഞു നോക്കവേ
നീൾ മിഴി തൻ കോണിലെ നീർമണികൾ തുടയ്ക്കവേ
തുന്നിത്തന്ന തൂവാലയാൽ ചാരുമുഖം മറയ്ക്കവേ
നൂറു നൂറു കഥകൾ ചൊല്ലിയോ കഥകൾ ചൊല്ലിയോ
പൂ പൊഴിഞ്ഞാലും പൂവാടിയിൽ
ഓർമ്മകൾ തേടും തൂവസന്തം
നീ മറന്നാലും തിരയടിക്കും പ്രിയേ
ഞാനില്ലെങ്കിലും പുഴയൊഴുകും
അങ്കണത്തൈമാവിലെ വനജ്യോത്സ്ന വാടിയോ
ചോലമരക്കൊമ്പിലെ കിളികൾ വീണ്ടും പാടിയോ
ഉമ്മറക്കോലായിലെ കാത്തിരിപ്പിതെന്തിനോ
നേരമായി മുന്നിലെ ചിത്ര വിളക്കൂതുവാൻ
പോയ കാല കഥകൾ ചൊല്ലുവാൻ
ഇല്ല വരില്ല ഞാൻ (നീ മറന്നാലും...)
---------------------------------------------------------------