നേരം വിഭാതമായ്

Film/album: 

 

നേരം വിഭാതമായീ ഉണ്ണീ
 ദൂരെ കനകരഥം പുൽകീ സൂര്യോദയം
മഞ്ഞലയിൽ കുടജാദ്രി മുങ്ങീ
മൂകാംബിക ദേവീ തവ ഗീതം മുഴങ്ങി
(നേരം വിഭാതമായി..)

തിരുനാമം ചൊല്ലാത്തൊരു സന്ധ്യകളമ്മേ
ഉഷമലരികൾ പൂക്കാത്തൊരു യുഗമാണമ്മേ
അരുമകളിൽ പകരുന്നത് വിഷമാണമ്മേ
ഇഹലോകത്തിനിയും നിൻ തിരുവടിവരുളണമമ്മേ
(നേരം വിഭാതമായി..)

സൗപർണ്ണികാമൃത ധാരയായ് പുണ്യ സൗഗന്ധികപ്പൂ വിടർത്തൂ (2)
നരജന്മമല്ലേ ജഗദംബേ അറിയാതെ പോകുന്ന പതിവല്ലയോ (2)
ആയിരം പുഷ്പാഞ്ജലി നേദിച്ചാൽ തീരുമോ
അടിയങ്ങടെ കർമ്മങ്ങളിൽ ഒരു ചെറുപുണ്യത്തിൽ
നിറതിരിനാളമായ്
പലവുരു മന്ത്രമിതടിയനു  വെളിച്ചമായ് തെളിയൂ മൂകാംബികേ
(നേരം വിഭാതമായി..)

സൗഭാഗ്യനന്ദന വാടിയിൽ
എന്റെ പൂവുകൾ മാത്രം വിടർന്നതില്ല (2)
ഒരു ജന്മമല്ലേ നൽകിയുള്ളൂ
ഇനിയേതു ജന്മത്തിനാശ വെയ്ക്കാൻ (2)
ആയിരം സോപാനഗാനങ്ങൾ പാടി ഞാൻ
ആരാധനമന്ത്രങ്ങൾ ഒരു പിടി മോഹത്തിൻ
ഒരു ചെറുമാറാപ്പായ് പലവുരു മന്ത്രമിതടിയനു കനലായ്
അമ്മേ മൂകാംബികേ
(നേരം വിഭാതമായ്..)

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
3
Average: 3 (1 vote)
Neram Vibhaathamaay

Additional Info

ഗാനശാഖ: 

അനുബന്ധവർത്തമാനം