കടഞ്ഞ ചന്ദനമോ

തന്തിന്ന താനന്നാനേ തന്നാനോ തന്തിന്ന താനന്നാനേ

കടഞ്ഞ ചന്ദനമോ നിന്‍ മേനി വിടര്‍ന്ന ചെമ്പകമോ
കടഞ്ഞ ചന്ദനമോ നിന്‍ മേനി വിടര്‍ന്ന ചെമ്പകമോ
പറയൂ നീ എന്‍ മിടുക്കിപ്പെണ്ണേ, ഹൃദയം നല്കിയ വെളുത്ത പെണ്ണേ
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ്
ഹൊയ്യര ഹൊയ്യര ഹൊയ് ഹൊയ് ഹൊയ് (കടഞ്ഞ)

കനവിലും നിനവിലും തെളിയേ നീ
കണ്ണു കൊണ്ടൊരു കഥ എഴുതി
അഴകൊഴുകും മൊഴികളുമായി
അഴകൊഴുകും മൊഴികളുമായി
അനുരാഗിണീ വാ  (കടഞ്ഞ)

പുളിയിലക്കരയുള്ള പുടവ ചുറ്റി
തങ്കനിറമുള്ള കുറി വരച്ച്
ചൊടിയിണയില്‍ മധുരവുമായ്
പ്രണയേശ്വരീ വാ (കടഞ്ഞ)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kadanja chandamano

Additional Info

അനുബന്ധവർത്തമാനം