അഴകേ വരു നീ

അഴകേ വരു നീ അഴകേ വരു നീ (൨)
പ്രണയത്തിന്‍ മധുരം കൊതിയ്ക്കുമധരം (൨)
മൃദുലേ തേന്‍മലരേ തേന്‍മലരേ 
തേന്‍മലരേ തേന്‍മലരേ (അഴകേ)

നിന്നിളം തളിര്‍മെയ്യില്‍ കുളിരൊളി
വഴിയുന്ന മദനലോല ശലകം (൨)
തരുമോ നീയെന്‍ മധുവാണീ
തരുമോ നീയെന്‍ മധുവാണീ
തുഷാര സുന്ദരനിശയല്ലേ
നിശയല്ലേ ഓ.. ഓ.. (അഴകേ)

മാനത്തു വിരിയുന്ന വാര്‍മഴ
വില്ലിന്നുള്ളില്‍ മധുരരാഗചഷകം (൨)
അതു നിറയേ തേന്‍ അമൃതകണം
അതു നിറയേ തേന്‍ അമൃതകണം
വിവാഹലതികേ രതിലോലേ
രതിലോലേ ഓ ഓ.. (അഴകേ)

Azhage varu nee - Kunjikkoonnan