കണ്ണേ ഉണരു നീ

കണ്ണേ ഉണരു നീ കണി കാണാന്‍
കണ്ണേ ഉണരു നീ കണി കാണാന്‍ (൨)

നെഞ്ചില്‍ വിളങ്ങുന്ന നിന്നുടെ മാരന്‍
കണ്മുന്നില്‍ തെളിയാറായല്ലോ (൨)
തെളിയാറായല്ലോ
ശുഭദിനമായല്ലോ (കണ്ണേ)

തളിരണിയും അഴകലകള്‍
മിഴികളെ തഴുകിടുമ്പോള്‍ (൨)
നിനക്കുവേണ്ടി ഉയിര്‍ വിളക്കായി
നെയ്ത്തിരി ഉഴിയും ഞാന്‍ (൨)
എന്നും നെയ്ത്തിരി ഉഴിയും ഞാന്‍ (കണ്ണേ)

ഇതള്‍ വിരിയും ദിനമലരിന്‍
കിരണങ്ങളൊഴുകി വരും (൨)
ഇരുളലയില്‍ പൊന്‍ തിരി പോലെ
മോഹങ്ങള്‍ കതിര്‍ ചൊരിയും (൨)
എന്നും മോഹങ്ങള്‍ കതിര്‍ ചൊരിയും (കണ്ണേ)

 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kanne unaru nee

Additional Info

അനുബന്ധവർത്തമാനം