അക്കുത്തിക്കുത്താന വരമ്പത്ത്
അപ്പം ചുട്ടു കളിക്കും നേരത്ത്
പത്തായപ്പുര താക്കോൽ ചാരത്ത്
ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത്
(അക്കുത്തിക്കുത്താന....)
കലവറ നിലവറ തുറന്നാൽ
കണ്ണഞ്ചിക്കും നിധി കാണാം
ഇരുചെവി മറു ചെവി അറിഞ്ഞാൽ
കാര്യമാകും കളി മാറും
കലവറ നിലവറ തുറന്നാൽ
കണ്ണഞ്ചിക്കും നിധി കാണാം
കണ്ണഞ്ചിക്കും നിധി കാണാം
ഇരുചെവി മറു ചെവി അറിഞ്ഞാൽ
കാര്യമാകും കളി മാറും
കാര്യമാകും കളി മാറും
കദളിവാഴക്കുലയുണ്ട്
കാട്ടു ഞാവല്‍പ്പഴമുണ്ട്
അവിലുണ്ട് മലരുണ്ട്
അരവണപ്പായസമുണ്ട്
പത്തായപ്പുര താക്കോൽ ചാരത്ത്
ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത്
(അക്കുത്തിക്കുത്താന....)
തെക്കിനി വടക്കിനി തുറന്നാൽ
തട്ടിന്മേലേ കേറീടാം
കാലടിയെങ്ങാൻ പിഴച്ചാൽ
കാര്യമാകും കളി മാറും
തെക്കിനി വടക്കിനി തുറന്നാൽ
തട്ടിന്മേലേ കേറീടാം
തട്ടിന്മേലേ കേറീടാം
കാലടിയെങ്ങാൻ പിഴച്ചാൽ
കാര്യമാകും കളി മാറും
കാര്യമാകും കളി മാറും
വന്നിരിക്കാൻ തടുക്കുണ്ട്
ഒന്നുറങ്ങാൻ പായുണ്ട്
വിരിയുണ്ട് ഇരുളുണ്ട്
വാലൻ വിശറിയുമുണ്ട്
പത്തായപ്പുര താക്കോൽ ചാരത്ത്
ആ..അച്ഛൻ കൊമ്പത്തമ്മ വരമ്പത്ത്
(അക്കുത്തിക്കുത്താന....)