മാനത്തെ പെണ്ണെ

 

മാനത്തെ പെണ്ണെ മയിലാഞ്ചി പെണ്ണേ
ഞാനൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
മഴവില്ലിന്‍ നാട്ടില്‍ അഴകിന്റെ വീട്ടില്‍ 
മാ‍രനെത്തുന്നതിന്നാണോ - മണി
മാരനെത്തുന്നതിന്നാണോ

നിറമുള്ള പന്തല് നീല പന്തല്
നിനക്കായൊരുക്കിയതാരാണ്
പന്തലിലരിമുല്ല പൂക്കുല തൂക്കി 
ചന്തത്തില്‍ ചമയിച്ചതാരാണ് - നിന്നെ
ചന്ദനം തളിക്കണതാരാണ്
(മാനത്തെ....)

കടലമ്മ കൊടുത്തൊരു മണിമുത്തു മാല
മണിമുത്തു മാല
കന്നിനിലാവിന്‍ പൂഞ്ചേല
കന്നിനിലാവിന്‍ പൂഞ്ചേല (2)
കരളിന്റെ കരളില്‍ കളിയാടും - നിന്‍ 
കല്യാണ ചെറുക്കന്റെ കയ്യിലുണ്ടോ (2)

നീലക്കടലേ നീരാടും കടലേ
നീയൊന്നു ചോദിച്ചാല്‍ ചൊല്ലൂലേ
നിന്നുടെ കരയില് വന്നിനിയച്ചന്
പൊന്നരിചോറു കൊടുക്കൂലേ - ഞാന്‍ 
പുന്നാരം പാടിക്കളിക്കൂലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Maanathe penne

Additional Info

അനുബന്ധവർത്തമാനം