പൂക്കാത്ത മാവിന്റെ

ആ...ആ..ആ...
പൂക്കാത്ത മാവിന്റെ കായ്ക്കാത്ത കൊമ്പത്തെ
കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
ആ,....ആ....ആ‍...
പൂക്കാത്ത മാവിന്റെ കായ്ക്കാത്ത കൊമ്പത്തേ
കല്‍ക്കണ്ടക്കനിയാണ് പെണ്ണ്
ആ..ആ..ആ.ആ....

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്കു കൊണ്ടെന്‍ നെഞ്ചു തളരണ് പൊന്നേ
പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്കു കൊണ്ടെന്‍ നെഞ്ചു തളരണ് പൊന്നേ

ആ.....
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ആ....
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
ഓട്ടക്കണ്ണിട്ടു ഒളിച്ചുകളിക്കണ ഓമനക്കുയിലാളേ
നോട്ടമെറിഞ്ഞെന്റെ ഖല്‍ബുകെട്ടിയ കോട്ടപൊളിക്കരുതേ
എന്റെ കോട്ടപൊളിക്കരുതേ

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്കു കൊണ്ടെന്‍ നെഞ്ചു തളരണ് പൊന്നേ

കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
ഓ....
കൊല്ലാന്‍പിടിച്ചാലും വളര്‍ത്താന്‍പിടിച്ചാലും
അവളൊരു കുരുവിക്കുഞ്ഞിനെപ്പോലെ
കൊത്തിക്കീറണ നോട്ടമുടനെ
കുലുങ്ങിക്കുലുങ്ങിയൊരോട്ടം
കൊത്തിക്കീറണ നോട്ടമുടനെ
കുലുങ്ങിക്കുലുങ്ങിയൊരോട്ടം

പഞ്ചവര്‍ണ്ണത്തത്തപോലെ കൊഞ്ചിവന്ന പെണ്ണേ
പഞ്ചസാരവാക്കു കൊണ്ടെന്‍ നെഞ്ചു തളരണ് പൊന്നേ
 
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Pookkatha maavinte