മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ

 

മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ
ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ 
മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ
ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ

കൈനീട്ടം തന്നാട്ടേ - ശംഖാണേ
വന്നാട്ടേ വന്നാട്ടേ
മാല മാലേ... ഹേ... മാ‍ല മാലേ -
മുത്തണി മാലേ മാളോരേ - കണ്ടു
മനസ്സിണങ്ങിപ്പോണോരേ
മാളോരേ... പോണോരേ.....
വന്നാട്ടെ വന്നാട്ടെ വന്നാട്ടെ
ഇതു മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ 
മുത്താണേ - ഇതു മുക്കുവപ്പെണ്ണിന്‍ 
സ്വത്താണേ

കടുകുമാല പവിഴമാല കല്ലുമാലേ - ഇത്
കടലമ്മ കടഞ്ഞുതന്ന കരിമണിമാലേ
കയ്യുതൊട്ടാല്‍ കിലുകിലുക്കും
കഴുത്തിലിട്ടാല്‍ പളപളക്കും 
കയ്യുതൊട്ടാല്‍ കിലുകിലുക്കും
കഴുത്തിലിട്ടാല്‍ പളപളക്കും 
കന്നിപ്പെണ്ണ് കാത്തിരിക്കും
കല്യാണമാല -ഇത് കല്യാണമാലേ

മീശക്കാരാ മിടുമിടുക്കാ- മുറി
മീശക്കാരാ മിടുമിടുക്കാ
കീശയൊന്നു തുറന്നാട്ടെ 
കീശയൊന്നു തുറന്നാട്ടെ 
ആശയുള്ളോരു പെണ്ണിനു - നല്ലൊരു 
അഴകു മാലയിരുന്നോട്ടെ
അഴകു മാലയിരുന്നോട്ടെ

കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത്
കോഴിക്കോട്ട് കൊടിപറന്നത്
കൊച്ചീക്കപ്പലില്‍ ഇന്നലെ വന്നത്
കോഴിക്കോട്ട് കൊടിപറന്നത്

കൊല്ലത്തെ ഇല്ലത്തെ അമ്മച്ചിപ്പെണ്ണുങ്ങള്
കൊണ്ടാടും മാല - ഇത് കൊണ്ടാടും മാലേ
മുങ്ങാക്കടലില്‍ മുക്കിളിയിട്ടേ മുത്താണേ
ഇതു മുക്കുവപ്പെണ്ണിന്‍ സ്വത്താണേ
മാലേ... മാല മാലേ.........

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mungaakkadalil mukkiliyitte

Additional Info

Year: 
1964

അനുബന്ധവർത്തമാനം