കണ്ണുകൾ കണ്ണുകൾ

 

കണ്ണുകള്‍ കണ്ണുകള്‍ ദൈവം നല്‍കിയ
കനകവിളക്കുകളുള്ളോരേ
കണ്ണില്ലാത്തൊരു പാവമെന്നെ
കണ്ടില്ലെന്നു നടിക്കരുതേ - ഒരു
കാശു തരുവാന്‍ മടിക്കരുതേ
(കണ്ണുകള്‍ ....)

ആയിരം കണ്ണുകള്‍ മാനത്ത്
ആയിരം കണ്ണുകള്‍ താഴത്ത് (2)
ആരു തുറന്നിവയെല്ലാം കാണ്മവന്‍
ആ മിഴി മൂടാനാകുമോ (2)
അവനെ മറയ്ക്കാനാകുമോ
(കണ്ണുകള്‍ ....)

കണ്ണില്ലാത്തൊരു പറവയുമില്ലാ
കാഴ്ചയില്ലാ മൃഗങ്ങളില്ലാ
കണ്ണിരിക്കെ കാണാതുള്ളത്
മാനുഷന്‍ മാത്രം - മണ്ണില്‍ 
 മാനുഷന്‍ മാത്രം
(കണ്ണുകള്‍ ....)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Kannukal kannukal

Additional Info

അനുബന്ധവർത്തമാനം