ഏഴു നിറങ്ങളിൽ നിന്നുടെ രൂപം

ഏഴുനിറങ്ങളില്‍ നിന്നുടെ രൂപം 
എഴുതി തീര്‍ക്കാം ഞാന്‍
മത്സഖി എഴുതി തീര്‍ക്കാം ഞാന്‍

ഏഴുനിറങ്ങളുമില്ലാതെ 
എഴുതാന്‍ തൂലികയില്ലാതെ
ഏഴഴകുള്ളൊരു ചിത്രമെനിക്കായ് 
എഴുതിത്തരുമോ നീ
എനിക്കായ് എഴുതിത്തരുമോ നീ

കടമിഴിമുനയും മഴവില്ലൊളിയും 
കടമായ് തരുമോ നീ -മത്സഖി
കടമായ് തരുമോ നീ - എങ്കില്‍
എന്തിനു തൂലിക എന്തിനു ചായം 
എഴുതാമെന്തും ഞാന്‍ - നിനക്കായ്
എഴുതാമെന്തും ഞാന്‍

തൂലികയില്ലാതെ ഞാന്‍ - ഒരു 
ചായവുമില്ലാതെ ഞാന്‍ (2)
എന്നേ നിന്നുടെ സുന്ദര രൂപം 
എഴുതിയിരിപ്പൂ ഞാ‍ന്‍ - ഉള്ളില്‍ 
എഴുതിയിരിപ്പൂ ഞാന്‍

ഏഴുനിറങ്ങളുമൊന്നായി 
ഏഴുപദങ്ങളുമൊന്നായി
ഏകും നമ്മുടെ രാഗം മോഹനം
ഏഴാം സ്വര്‍ഗമിതാ - നമ്മുടെ
ഏഴാം സ്വര്‍ഗമിതാ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
ezhu nirangalil ninnude roopam

Additional Info

അനുബന്ധവർത്തമാനം