മൈലാഞ്ചിത്തോപ്പിൽ

 

മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തീ
മായ്ക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ടു കത്തിച്ച വമ്പത്തീ
കാമ്പില്ലാതുള്ള കരിമ്പു പോലുള്ള നിന്‍ മേനി
കണ്ട മുതല്‍ക്കാരോ ഖല്‍ബില്‍ മേടുന്നു മുള്ളാണി

ഒളിയമ്പു കൊണ്ടെന്റെ ഉള്ളം നൂറായ് നുറുങ്ങുന്ന്
ഒരു വാക്കു മിണ്ടാതൊളിച്ചു നില്‍ക്കുന്നതെന്തിന്ന്
കരളിന്റെ വാതില്‍ ഞാന്‍ ഏറെ മുട്ടി വിളിച്ചല്ലോ
കരള്‍തുറന്നകം ഒന്നു കാണിച്ചതില്ലല്ലോ
മൈലാഞ്ചിത്തോപ്പില്‍ മയങ്ങിനില്‍ക്കുന്ന മൊഞ്ചത്തീ
മായ്ക്കണ്ണാല്‍ ഖല്‍ബില്‍ അമിട്ടു കത്തിച്ച വമ്പത്തീ

ആരംഭത്തോപ്പില്‍ വിരിഞ്ഞ പുന്നാര പൂവല്ലേ
ആശിച്ചമാരന്‍ നിന്‍ മുന്നില്‍ നീറിയിരുപ്പല്ലേ
കുനുചില്ലി വില്ലാട്ടം കാട്ടിയെന്നെ തളര്‍ത്തല്ലേ
കുട്ടിക്കുരങ്ങു കളിപ്പിച്ചെന്നെ കറക്കല്ലേ
അഴകുറ്റ ഹൂറിയെന്‍ ആശക്കോട്ട തകര്‍ക്കല്ലേ
അടിയെല്ലാം ചെണ്ടയ്ക്കും കൂലി മാരാര്‍ക്കുമാക്കല്ലേ

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Mailanchi thoppil

Additional Info

അനുബന്ധവർത്തമാനം