ശാരികപ്പൈതലിൻ കഥ പറയാം

ആ‍..ആ‍..ആ‍..ആ‍....
ശാരികപ്പൈതലിൻ കഥ പറയാം 
ശാരികപ്പൈതലിൻ കഥ പറയാം 
ഒരു കുടം കണ്ണുനീ൪ ഒരു മുത്തായ്‌ 
ഒമലാൾ ഒരു രാജകന്യകയായ്‌ 
ശാരികപ്പൈതലിൻ കഥ പറയാം 

ശ്രീരാമസോദരൻ ലക്ഷ്മണൻ അവളെ 
ജീവിതസഖിയാക്കീ (2) 
രാജകൊട്ടാരത്തിൻ അന്ത:പ്പുരത്തിലെ 
വാടാവിളക്കായ്‌ കൊളുത്തി വച്ചൂ 
ശാരികപ്പൈതലിൻ കഥ പറയാം (2) 

രാമനും സീതയും നാടുവെടിഞ്ഞപ്പോൾ 
കാന്തനും കൂടെ ഗമിച്ചൂ 
നിറമിഴിയോടവൾ താനേ നേടി 
നിത്യവിരഹത്തിൻ ഉഗ്രശാപം 
ശാരികപ്പൈതലിൻ കഥ പറയാം (2) 

ആദികവിപോലും ആമനസ്വിനി തൻ 
ആത്മാവു കണ്ടില്ലാ (2)
ഓർമ്മയിൽ എരിതീ നാളമായിന്നും 
ഊർമ്മിള ഇതിഹാസപാത്രമായി (ശാരിക...) 
 

 

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
shaarika paithalin