വരിക നീ വസന്തമേ

 

ആ...ആ....ആ... വരിക നീ വസന്തമേ
വളർമതി കിരണമേ (2)
വഴി നീളെ ഞാനും കൂടി
വരവേല്‍പ്പിനായ് ഒരുങ്ങാൻ (2)
(വരിക നീ..)

മണവാളൻ വന്ന നേരം
മനസ്സിന്റെ മൗനഗാനം (2)
വയൽപൂവിൻ കാതിൽ വീഴും
ഈണമോ നാദമോ താളമോ
(വരിക നീ..)

അനുരാഗ ബിന്ദുതൂകി
അകതാരിൽ നീ മയങ്ങും (2)
ഇനിയെത്ര പ്രേമപുഷ്പം വീഥികൾ
മോഹമായ് വിടരുമോ
(വരിക നീ..)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
varika nee vasanthame

Additional Info

Year: 
1996

അനുബന്ധവർത്തമാനം