ഹേമന്തയാമിനി ചൂടും

 

ഹേമന്ത യാമിനി ചൂടും
പ്രേമാനുഭൂതികള്‍ തേടും
ഹിമ ബിന്ദുവണിയുന്ന സുമകന്യകേ നീ
ഹിമ ബിന്ദുവണിയുന്ന സുമകന്യകേ
(ഹേമന്ത യാമിനി...)

വൈശാഖസന്ധ്യ നിന്‍ മാറില്‍
വൈഡൂര്യ മാലിക ചാര്‍ത്തും (2)
അളിവേണി ചീകി മിനുക്കും
കാറ്റിനും രോമാഞ്ചം പൂക്കും
(ഹേമന്ത യാമിനി...)

ഒരു മിന്നലൊളിയായി വന്നാല്‍
ഒരു സ്വര്‍ണ്ണ ശിലയായി നിന്നാല്‍ (2)
പരിസരമാകെ മറക്കും
പരിഭവമെല്ലാം ഞാന്‍ തീര്‍ക്കും
(ഹേമന്ത യാമിനി...)

നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ: 
0
No votes yet
Hemanthayamini Choodum