അമ്മേ അഭയം തരൂ
Music:
Lyricist:
Singer:
Raaga:
Film/album:
അമ്മേ അഭയം തരൂ അമ്മേ അഭയം തരൂ
ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ
തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ
ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ
തളിരായി മണ്ണില്‍ ഞാന്‍ പിറന്നു പൂവണിഞ്ഞതും (2)
കരുണാമയീ നിന്‍ മുൻപിലല്ലോ വാടി വീഴ്വതും
എന്‍ വിഷാദ ഭാരം തീര്‍ക്കും ആശ്രയമല്ലേ
ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ
തിരുമാറില്‍ നിന്ന് നീ ചുരന്ന സ്നേഹ ധാരയോ (2)
മരുഭൂമിയിതില്‍ ഞാന്‍ നുകരും ദാഹ നീരമ്മേ
പദതാരിലെന്റെ ജീവ രക്തം കാഴ്ച വച്ചു ഞാന്‍
ഇരുള്‍ മൂടുമെന്റെ കണ്ണുകളില്‍ ദീപമാണ് നീ
തണല്‍ തേടി തേടി ഞാനലയും തീരമാണ് നീ
(അമ്മേ അഭയം...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Amme Abhayam Throo
Additional Info
Year:
1979
ഗാനശാഖ: