നീഹാരമാലകൾ ചാർത്തി
ആ...ആ....ലലല..ലലല....
ആഹാ.. ആഹാ...ആഹാ....
നീഹാരമാലകൾ ചാർത്തി പൂചൂടും നീലമലയോരം
പ്രേമാർദ്ര ചിന്തയുണർത്തും നിന്റെ മിഴിയോരം
വന്നു ഞാനൊരു... മുല്ലപ്പന്തലിൽ...
വന്നു ഞാനൊരു... മുല്ലപ്പന്തലിൽ....
എത്ര രാവുകൾ എന്മോഹവും നിന്നേകാന്തമായ്
(നീഹാരമാലകൾ ചാർത്തി....)
വയനാടൻകുന്നിൻ ചെരുവിലൊളിച്ചും
തളിരാടും വഴിയിൽ കുളിരു പകർന്നും
(വയനാടൻകുന്നിൻ....)
നീയൊഴുകുമ്പോൾ.....
നീയൊഴുകുമ്പോള്‍ അറിഞ്ഞു ഞാൻ
കബനി നദിയുടെ താളം...
കബനി നദിയുടെ താളം...
(നീഹാരമാലകൾ ചാർത്തി....)
ആ..ആ..ലലലല....ആ...ലലലല..
ആ...അഹാ...ആഹാ...ആഹാ...
മൈലാഞ്ചിപ്പൂക്കൾ കവിളിൽ വിരിച്ചും
മധുവൂറും കയ്യിൽ വളകളണിഞ്ഞും
(മൈലാഞ്ചിപ്പൂക്കൾ.....)
ഞാനണയുമ്പോൾ....
ഞാനണയുമ്പോൾ തരുമോ നിൻ
ഹൃദയക്കിളിയുടെ തൂവൽ....
ഹൃദയക്കിളിയുടെ തൂവൽ....
(നീഹാരമാലകള്‍ ചാർത്തി..)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
neehaaramaalakal
Additional Info
ഗാനശാഖ: