ഒരു ചിരി കാണാൻ കൊതിയായീ
ഒരു ചിരി കാണാൻ കൊതിയായീ
ഒരു മലർ കാണാൻ കൊതിയായീ
എന്നെ ഉണർത്തിയ ധന്യേ
നിൻ മുഖം കണ്ടാൽ മതിയായീ
(ഒരു ചിരി...)
പ്രഭാതമേ നിൻ നിറമേതോ
പ്രകാശമേ നിൻ ഇടമേതോ (2)
അഴകുകൾ മൂടും ഇരുളേ എൻ
പകലിൻ തേരെവിടെ എവിടെ
(ഒരു ചിരി...)
പ്രശാന്തതെ നിൻ കനിവെന്നിൽ
പ്രശാന്ത ദർശനം അരുളുമ്പോൾ (2)
സ്വരങ്ങളെഴുതി തെളിയും നിൻ
മഴവിൽ കൂടെവിടെ എവിടെ
(ഒരു ചിരി...)
നിങ്ങളുടെ പ്രിയഗാനങ്ങളിലേയ്ക്ക് ചേർക്കൂ:
No votes yet
Oru chiri kaanaan
Additional Info
ഗാനശാഖ: